ഉടുമ്പന്നൂർ : ഉടുമ്പന്നൂർ എസ്. എൻ. ഡി. പി ശാഖയിൽ നിന്നും എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്കുള്ള പീതാംബരദീക്ഷ ഇന്ന് വൈകുന്നേരം ദീപാരാധനക്കു ശേഷം പരിയാരം ക്ഷേത്രത്തിൽവച്ച് ക്ഷേത്രാചാര്യൻ നൽകുന്നു. തീർത്ഥാടനത്തിൽ പങ്കെടുക്കാൻ പേര് കൊടുത്തിട്ടുള്ളവരും ശാഖാ അംഗങ്ങളും ചടങ്ങിൽ പങ്കുകൊള്ളണമെന്ന് പ്രസിഡന്റ് പി.ടി.ഷിബു., സെക്രട്ടറി.പി. കെ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു.