paalam
ഗതാഗത യോഗ്യമാക്കിയ തടിയംപാട് ചപ്പാത്ത്.

ചെറുതോണി: പെരിയാറിന് കുറുകെ വാഴത്തോപ്പ്, മരിയാപുരം ഗ്രാമ പഞ്ചായത്തുകളെ യോജിപ്പിക്കുന്ന തടിയമ്പാട് ചപ്പാത്ത് പൂർണ്ണമായും ഗതാഗതയോഗ്യമായതോടെ ഇരുകരകളിലും താമസിക്കുന്ന ഗ്രാമവാസികൾ ആഹ്ളാദത്തിൽ. കഴിഞ്ഞ പ്രളയകാലത്ത് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ തടിയമ്പാട് ചപ്പാത്ത് ഉൾപ്പെടുന്ന പ്രദേശവും ഗതാഗതവും പൂർണമായി തകർന്നിരുന്നു. പ്രധാനമായും ഇടുക്കി അണക്കെട്ട് നിർമ്മാണം പൂർത്തിയായ തോട് കൂടി പെരിയാറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി കൂടുതലായി ജലാശയത്തിൽ എത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ വഴിയാണ് ഒഴുക്കിവിടുന്നത്. ഇത് ഒഴുകി എത്തുന്ന ചെറുതോണി പുഴയും പെരിയാറും, വെള്ളക്കയം എന്ന സ്ഥലത്ത് വച്ചാണ് സന്ധിക്കുന്നത്, തുടർന്ന് ഒഴുകി വരുന്ന വെള്ളം തടിയമ്പാട് മരിയാപുരം എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് വഴിയാണ് ഒഴുകി പോകുന്നത് കഴിഞ്ഞ പ്രളയത്തിൽ അതി ശക്തമായി ഒഴുകി വന്ന വെള്ളം തടിയമ്പാട് ചപ്പാത്തിന്റെ തൊണ്ണൂറ് ശതമാനം നശിക്കുകയും ഗതാഗതം അസാദ്ധ്യമാകുയും ചെയ്തിരുന്നു, തുടർന്ന് ഗ്രാമവാസികൾ ചേർന്ന് തകർന്ന ചപ്പാത്ത് മണ്ണിട്ടും കോൺക്രീറ്റ് ചെയ്തുമാണ് കാൽനട യാത്രക്ക് മാത്രമായി താല്കാലികമായി ഗതാഗത യോഗ്യമാക്കിയത്, ചപ്പാത്ത് തകർന്നതിനെ തുടർന്ന് മുപ്പതിലധികം കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് വാഴത്തോപ്പിൽ നിന്നും നിസ്സാര ദൂരം മാത്രമുള്ള മരിയാപുരം ഗ്രാമ പഞ്ചായത്തിലേക്ക് വാഹനഗതാഗതം എത്തിയിരുന്നത്, നിലവിൽ ചപ്പാത്ത് ഗുണനിലവാരമുള്ള ടാറിംഗ് പുതുക്കിപ്പണിയിലൂടെ ഗതാഗത യോഗ്യമാക്കിയതിലുള്ള ആഹ്ളാദത്തിലാണ് നാട്ടുകാർ. ചപ്പാത്ത് നന്നാക്കി ഗതാഗത യോഗ്യമാക്കിയ ജനപ്രതിനിധികൾക്ക് നന്ദി പറയുകയാണ് വാഴത്തോപ്പ് മരിയാപുരം ഗ്രാമനിവാസികൾ