ചെറുതോണി: കേരള ഫയർ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫെൻസ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിൽ 50 പേരെയാണ് തെരഞ്ഞെടുക്കുന്നത്. 2018 ലെ പ്രളയക്കെടുതിയിൽ സ്വമേധയാ രക്ഷാപ്രവർത്തനത്തിന് പൊതുജനങ്ങൾ തയ്യാറായത് മാതൃകയായി സ്വീകരിച്ച് സന്നദ്ധരായ 50പേരെയാണ് ഓരോയൂണിറ്റിലും തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുത്ത വോളന്ററിയന്മാർക്ക് 26, 27, 28 തിയതികളിൽ അവരവരുടെ മേഖലയിലുള്ള ഫയർ സ്റ്റേഷനുകളിൽ വച്ച് വിഗദ്ധവും ശാസ്ത്രീയമായ പരിശീലനം നൽകും. 18 വയസ് പൂർത്തിയായ നാലാംക്ലാസ് വിദ്യാഭ്യാസമുള്ള സ്ത്രീ പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 236100 എന്ന നമ്പരിൽ ബന്ധപ്പെടുക.