sekharan

ചെറുതോണി: സ്‌നേഹമന്ദിരത്തിൽ പുതിയ അതിഥിയായി ശേഖരൻ വേലായുധനെത്തി. എഴുപത് വയസ്സിനു മേൽ പ്രായമുള്ള ശേഖരൻ വേലായുധനെ പടമുഖം സ്‌നേഹമന്ദിരത്തിൽ അടിമാലി ഇരുമ്പുപാലം സ്വദേശികൾ എത്തിച്ചു. ശ്വാസംമുട്ടൽ മൂലം സംസാര തടസ്സവും ഇടതു കണ്ണിന് തീർത്തും കാഴ്ചക്കുറവുമുണ്ട്. ഇദ്ദേഹത്തിന് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിമൂലം വിദ്യഭ്യാസം ലഭിച്ചിട്ടില്ലെന്നും കൂലിപ്പണിയും വീട്ടുജോലിയുമായി കഴിഞ്ഞിരുന്ന ഇദ്ദേഹം വർഷങ്ങൾക്കുമുമ്പ് തന്നെ വീടു വിട്ട് ഇറങ്ങുകയും കാലടിക്കടുത്ത് ഒരു ഹോളോബ്രിക്സ് സ്ഥാപനത്തിൽ 40 വർഷത്തോളം ജോലി ചെയ്തതായി പറയുന്നു. ഇവിടെയെത്തുമ്പോൾ ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യം 202 രൂപയാണ്. ജോലി ചെയ്യുവാൻ കഴിയാത്ത അവസ്ഥയിൽ തീർത്തും ക്ഷീണിതനും അവശനുമായ ഇദ്ദേഹത്തെ സ്‌നേഹമന്ദിരം ഡയറക്ടർ .വി.സി. രാജുവിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു. ഇദ്ദേഹത്തെ അറിയാവുന്നവരും സ്വീകരിക്കാൻ താൽപ്പര്യമുള്ളവരുമായി ആരെങ്കിലും ഉണ്ടെങ്കിൽ സ്‌നേഹമന്ദിരവുമായി ബന്ധപ്പെടുക.: 9447463933, 04868 263461