തൊടുപുഴ: ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൊടുപുഴ ഒളമറ്റം പാലംകുന്നേൽ തോമസിന്റെ മകൻ ജെറിൻ തോമസാണ് (33) മരിച്ചത്. വ്യാഴാഴ്ച രാത്രി 11ന് അരൂരിലായിരന്നു അപകടം. ജെറിൻ ബൈക്കിന് പിന്നിലിരുന്നു പോകുമ്പോൾ പുറകെ നിന്നെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജെറിൻ റോഡിലേയ്ക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലിന് മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തൊടുപുഴ തെനംകുന്ന് പള്ളി സെമിത്തേരിയിൽ. അമ്മ റോസമ്മ തീക്കോയി മാറാമറ്റത്തിൽ കുടുംബാംഗം. സഹോദരൻ: ജോർഡിൻ തോമസ് (സി.പി.എം മാരിയിൽ കലുങ്ക് ബ്രാഞ്ചംഗം).