മുട്ടം: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സമീപത്ത് റോഡിനോട് ചേർന്നുളള ഓടയിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ചെളിമണ്ണും കല്ലും നീക്കെ ചെയ്യാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് മുട്ടം പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.മഴ പെയ്താൽ ഓടയിൽ നിന്നുുളള ദുർഗന്ധം വമിക്കുന്ന ചെളി നിറഞ്ഞ മലിന ജലം മുഴുവനായൂം റോഡിലേക്ക്

ഒഴുകിയെത്തുന്നതിനാൽ റോഡിലൂടെ വാഹന ഗതാഗതവും തടസ്സമാവുകയാണെന്ന് യോഗം ആരോപിച്ചു.മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം കെ സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈ‌ർ പി എം,ഷബീർ എം എ, സി എം ജമാൽ,അൻവർ കെ എം,മുഹമ്മദ് ബിലാൽ,സമദ് നെല്ലാപ്പാറയിൽ,മാഹിൻ എൻ എച്ച്,ബാദുഷ അഷ്റഫ് എന്നിവർ സംസാരിച്ചു.