മുട്ടം: ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി ഇന്നലെ മുട്ടത്ത് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ഇത്.ഹോട്ടലുകൾ 6, കാന്റീൻ 2, ബേക്കറി ആന്റ് കൂൾബാർ 3 എന്നിങ്ങനെ 11 സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 6 സ്ഥാപനങ്ങളിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്തു . കൂടാതെ ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ഹെൽത്ത് കാർഡ് ഇല്ലാതെ തൊഴിൽ ചെയ്തിരുന്ന 23 തൊഴിലാളികൾക്ക് നോട്ടീസ് നൽകി.വിവിധ സ്ഥാപനങ്ങളിൽ 8 ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതായും പരിശോധയിൽ കണ്ടെത്തി.
ഹെൽത്ത് സൂപ്പർ വൈസർ ജോജോ സിറിയക്ക്, എച്ച് ഐ സാം സുലോ ഷിബു ദാസ്, ജെ എച്ച് ഐ മാരായ ബിനു, ഇ പി, മെർലിൻ ജോസ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.