വെള്ളത്തൂവൽ: വെള്ളത്തൂവൽ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്ത ക്രിസ്തുമസ് ആഘോഷം 23 ന് വെള്ളത്തൂവലിൽ നടക്കും. സംയുക്ത റാലി, ഐക്യ ക്രിസ്തുമസ് സമ്മേളനം, കരോൾ ഗാന മത്സരം, പാപ്പ മത്സരം കടകൾ അലങ്കാരം, നിശ്ചലദൃശ്യം, നക്ഷത്ര മത്സരം എന്നീയിനങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും .വൈ കിട്ട് നാലിന് നടക്കുന്ന ഐക്യ ക്രി സ്തുമസ് സമ്മേളനം യാക്കോബായ സഭ അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് ഉദ്ഘാടനം ചെയ്യും ഫാ.കുര്യാക്കോസ് മറ്റം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടുക്കി രൂപതാ മെത്രാൻ ഡോ.മാർ.ജോൺ നെല്ലിക്കുന്നേൽ ക്രിസ്തുമസ് സന്ദേശം നല്കും .ഡീൻ കുര്യാക്കോസ് എം.പി, മുഖ്യാതിഥിയും എസ്.രാജേന്ദ്രൻ എംഎൽ.എ മുഖ്യ സന്ദേശവും നൽകും ആഘോഷ പരിപാടികൾ ജനറൽ കൺവീനർ കെ.ബി ജോൺസനും ചെയർമാൻ സോജൻ തോമസും വിശദീകരിച്ചു.