കുടയത്തൂർ: യൂണിയൻ ബാങ്ക് റൂറൽ തൊഴിൽ പരിശീലനത്തിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഡവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഭക്ഷ്യ നിർമ്മാണ പരിശീലനത്തോട് അനുബന്ധിച്ച് നടപ്പിലാക്കിയ ഭക്ഷ്യ ഫെസ്റ്റ് സമാപിച്ചു.10 ദിവസം നീണ്ട പരിശീലനത്തിൽ 35 വനിതകളാണ് പങ്കെടുത്തത് .110 ൽ ൽ പരം വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത് . സമാപന യോഗം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രം ഡയറക്ടർ മുരളീധരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.തോമസ് ബ്രാന്മണ വേലിൽ, വി എൻ കരുണൻ പിള്ള, സിസ്റ്റർ കരോളിൻ, എം.ഡി ഹരി ബാബു, ജിജി ജോസഫ്, ടി സി ചെറിയാൻ, ആൻസി മാത്യു തുടങ്ങിയവർ സംസാരിച്ചു.