cake
പുളിയൻമല ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികൾ ബസ് ജീവനക്കാർക്ക് കേക്ക് നൽകുന്നു.

കട്ടപ്പന: സുരക്ഷിത യാത്രയൊരുക്കുന്ന ബസ് ജീവനക്കാരെ കാത്തുനിന്ന് കോളേജ് വിദ്യാർത്ഥികൾ സ്‌നേഹസമ്മാനം കൈമാറി.പുളിയൻമല ക്രൈസ്റ്റ് കോളജ് വിദ്യാർഥികളാണ് വേറിട്ടരീതിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത് . ആഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് കേക്കുകളും കലണ്ടറുകളും വിതരണം ചെയ്തു.. 80ൽപ്പരം ബസുകളിലെ ജീവനക്കാർക്കാണ്

വിദ്യാർത്ഥികൾ തങ്ങളുടെ സ്നേഹസമ്മാനം കൈമാറിയത്.