കട്ടപ്പന: ഗവ. കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ഏഴുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ നൂറോളം വോളന്റിയർമാർ പങ്കെടുക്കുന്നുണ്ട്. കോളജ് പ്രിൻസിപ്പൽ ഒ.സി. അലോഷ്യസ്, സ്‌കൂൾ പ്രധാനാദ്ധ്യാപിക എം. രാജി, പ്രോഗ്രാം ഓഫീസർമാരായ അനൂപ്, വാണി എന്നിവർ നേതൃത്വം നൽകി.