tree

കട്ടപ്പന: ദേശീയപാതയോരത്തെ ചുവട് ദ്രവിച്ച തണൽമരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയുയർത്തുന്നു. വെള്ളയാംകുടിയിലെ വൻ തണൽമരം ചുവട് ദ്രവിച്ച് ഏതുസമയവും നിലംപൊത്താറായ നിലയിലാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നു നിർദേശമുണ്ടെങ്കിലും അധികൃതർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധികളടക്കമുള്ളവരെ അറിയിച്ചിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ല. ഒരാഴ്ചയിലധികമായി പ്രദേശത്ത് ശക്തമായി കാറ്റുവീശുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. വൈദ്യുതി കമ്പികൾ മരത്തിന്റെ ശിഖരത്തിനടിയിലൂടെയാണ് കടന്നുപോകുന്നത്.