കട്ടപ്പന: കട്ടപ്പന ഫെസ്റ്റിൽ കൃഷി വകുപ്പിന്റെ പ്രീ വൈഗ പരിപാടിയുടെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളിൽ കാർഷിക അവാർഡ് നേടിയവരെ ആദരിച്ചു. ഇ.എസ്. ബിജിമോൾ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡ് ജേതാവ് വലിയതോവാള അഞ്ചുമുക്ക് കളപ്പുരയ്ക്കൽ ബിജുമോൻ ആന്റണി, കർഷകതിലകം അട്ടപ്പള്ളം ചക്കാലക്കൽ ബിൻസി ജെയിംസ്, മികച്ച കൃഷി അസിസ്റ്റന്റ് തോംസൺ പി.ജോഷ്വ, മികച്ച രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് നേടിയ വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട ഹോളിക്വീൻ യു.പി. സ്‌കൂളിലെ അദ്ധ്യാപകർ, മികച്ച റെസിഡന്റ്സ് അസോസിയേഷനായി തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷനിലെ താമസക്കാർ എന്നിവർക്ക് ഉപഹാരം നൽകി. നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി, വൈസ് ചെയർ പേഴ്സൺ ലൂസി ജോയി, ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രാധ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെൻട്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ആർ. ശശി, എ.എൽ. ബാബു, കുസുമം സതീഷ്, ആരോഗ്യദാസ്, ഷാജി മാത്യു, ദീപ രാജീവ്, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹൻ, ആത്മ പ്രോജക്ട് ഡയറക്ടർ പി. ശ്രീലത, കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസൻ ബെഞ്ചമിൻ തുടങ്ങിയവർ പങ്കെടുത്തു.