കട്ടപ്പന: ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ജില്ലാ പ്രചരണ ജാഥയ്ക്ക് നഗരത്തിൽ സ്വീകരണം നൽകി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. ഷായാണ് ജാഥാക്യാപ്ടൻ. അടിമാലിയിൽ നിന്നാരംഭിച്ച ജാഥ എസ്. രാജേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ നടന്ന സ്വീകരണ യോഗത്തിൽ സി.ഐ.ടി.യു. ഏരിയ സെക്രട്ടറി എം.സി. ബിജു, എൻ. ശിവരാജൻ, ബി. പത്മകുമാർ, സുനിൽ ബാബു, ശരത്ത് ഈശ്വർ, സി.ആർ. രാജേഷ്, പി.എസ്. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.