മറയൂർ: മറയൂർ- ഉദുമലൈ സംസ്ഥാന പാതയിൽ കരിമൂട്ടിയിൽ നിയന്ത്രണം വിട്ട തടി ലോറി മറിഞ്ഞു. ഡ്രൈവർ എൽദോസ് (58), മറയൂർ പള്ളനാട് സ്വദേശി കാളീശ്വരൻ (55) എന്നിവർക്ക് പരിക്കേറ്റു.മറയൂരിൽ നിന്നും തടിയും കയറ്റി ദിണ്ഡുക്കല്ലിലേക്ക് പോകും വഴിയാണ് വെള്ളിയാഴ്ച രാത്രി 12 മണിക്ക് അപകടം ഉണ്ടായത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കവെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.