ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രേരക്മാർ ജില്ലാ സാക്ഷരത മിഷൻ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. രണ്ടു വർഷത്തിലധികമായി വേതനം പകുതിയിലേറെ വെട്ടിക്കുറച്ചാണ് നൽകുന്നതെന്നും കഴിഞ്ഞ മൂന്നു മാസമായി വെട്ടിക്കുറച്ച വേതനം പോലും ലഭിക്കുന്നില്ലെന്ന് കെ.എസ്.പി.എ ജില്ലാ പ്രസിഡന്റ് അമ്മിണി ജോസ് പറഞ്ഞു. 1998 മുതൽ സാക്ഷരത തുടർ വിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുന്ന ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. വെട്ടിക്കുറച്ച ആനുകൂല്യങ്ങളും ശമ്പളവും ഉടൻ നൽകണമെന്ന് ഭാരവാഹികളാവശ്യപ്പെട്ടു. കെ.എസ്.പി.എ സംസ്ഥാന കമ്മറ്റിയംഗം പി.കെ ഗോപിനാഥൻ, ജില്ലാ സെക്രട്ടറി ഡയസ് ജോസഫ്, പ്രസിഡണ്ട് അമ്മിണി ജോസ് , തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകി.