ചെറുതോണി: ബി.ജെ.പി.അധികാരം ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുകയാണന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.പൗരത്വ ഭേതഗതി നിയമത്തിനെതിരെ കോൺഗ്രസ ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഭരണഘടനയെ വെല്ലുവിളിക്കുന്ന മോദി സർക്കാർ പണ്ട് ജാതീയമായി ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷ സർക്കാരിന്റെ അടിച്ചമർത്തൽ നയം തന്നെയാണ് സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ പൈനാവിൽ നിന്നും പ്രകടനമായാണ് കളക്ട്രേറ്റ് പടിക്കലേക്കെത്തിയത്. ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.മണി എക്സ് എം.എൽ എ , അഡ്വ. ഇ എം. ആഗസ്തി എക്സ്.എം.എൽ.എ ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ, അഡ്വ..ജോയി തോമസ് , അഡ്വ.. എസ്. അശോകൻ ,റോയി കെ.പൗലോസ്, എം.ഡി.അർജുനൻ, ശ്രീമന്ദിരം ശശികുമാർ , ഇൻഫന്റ് ജീസസ്, ജെയ്സൻ കെ ആന്റണി, കെ.ബി സെൽവം, തോമസ് രാജൻ, എ.പി.ഉസ്മാൻ ,ജോർജ് തോമസ് , ജോസ് ഊരക്കാട്ട് ,മനോജ് മുരളി, റോയി ജോസഫ് പി ഡി.ജോസഫ്, വിജയകുമാർ മറ്റക്കര, മിനി സാബു തുടങ്ങിയവർ പ്രസംഗിച്ചു.