തൊടുപുഴ : നാഷണൽ സർവ്വീസ് സ്‌കീം സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ. എസ്. എസ് -ൽ പ്രവർത്തിച്ചിരുന്ന പൂർവ്വ വോളണ്ടിയേഴ്സിന്റെ 'ഒരു വട്ടം കൂടി' സംഗമം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി സംഗമം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. 400-ൽ അധികം എൻ. എസ്. എസ്. വോളണ്ടിയേർസ് സംഗമത്തിൽ പങ്കെടുത്തു.