jaikk

തൊടുപുഴ: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് തൊടുപുഴ എ.പി.ജെ. അബ്ദുൾകലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. സമ്മേളനം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ അദ്ധ്യക്ഷനായ യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ഫൈസൽ സ്വാഗതം ആശംസിച്ചു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, എഫ്.എസ്.സി.റ്റി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, കോൺഫെഡറേഷൻ സെൻട്രൽ ഗവ. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി റ്റി.ഡി. ജോസ്, കെ.എസ്.ടി.എ ജല്ലാജോയിന്റ് സെക്രട്ടറി കെ. ബിനുമോൻ എന്നിവർ സംസാരിച്ചു.