മണക്കാട്: സ്‌കൂൾ കുട്ടികളിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നല്കുന്നതിനായി മണക്കാട് പഞ്ചായത്തിൽ വോളണ്ടിയർ പരിശീലനം നല്കി. മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ സ്‌കൗട്ട്സ് ആന്റ് ഗൗഡ്സ് അംഗങ്ങളാണ് പരിശീലനം നല്കിയത്. പഞ്ചായത്ത് പ്രസിഡന്റ് .വത്സ ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയി.ബി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ജില്ലാ നോഡൽ ഓഫീസർ ഡോ.അജി. പി.എൻ വിഷയാവതരണം നടത്തി. ബ്ലോക്ക് കോ ഓർഡിനേറ്റർ അബിൻ , സ്‌കൗട്ട് ആൻഡ് ഗൗഡ്സ് കോ ഓർഡിനേറ്റർമാരായ ദിലീപ് കുമാർ , മനില.സി.നായർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ സി ജോ വിജയൻ ക്ലാസ് നയിച്ചു.