കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ നന്മവീഥി പഠനപരമ്പരയിൽ ഉൾപ്പെടുത്തി 3642ാം നമ്പർ കോവിൽമല ശാലയിലെ വനിതാസംഘത്തിന്റെയും കുമാരിസംഘത്തിന്റെയും നേതൃത്വത്തിൽ ഇന്നുരാവിലെ 10 മുതൽ ശാഖായോഗം ഹാളിൽ പഠന ക്ലാസ് നടത്തും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നന്മവീഥി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് ടി.ജി. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംസ്‌കൃതം നാടകത്തിനു എ ഗ്രേഡ് ലഭിച്ച കുട്ടികളെ അനുമോദിക്കും.
യൂണിയൻ കൗൺസിലർ എ.എസ്. സതീഷ്, വനിത സംഘം യൂണിയൻ സെക്രട്ടറി ലത സുരേഷ്, കുമാരി സംഘം യൂണിയൻ പ്രസിഡന്റ് ടി.പി. ഭാവന, യൂണിയൻ കമ്മിറ്റിയംഗം ടി.എൻ. ഷാജി, ശാഖ വൈസ് പ്രസിഡന്റ് വി.ജി. ബിജു, സെക്രട്ടറി സി.എസ്. വിഷ്ണു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ വിഷ്ണു ടി.കാവനാൽ, വനിത സംഘം പ്രസിഡന്റ് സുലോചന ശശി, യൂത്ത് മൂവ്‌മെന്റ് ടി.ജി. പ്രിയേഷ്, കുമാരി സംഘം സെക്രട്ടറി അഹല്യ ആനന്ദസാഗർ എന്നിവർ പ്രസംഗിക്കും.