കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം തൊപ്പിപ്പാള ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ധർമാചരണ വാരം ഇന്നുമുതൽ 29 വരെ ശാഖ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകിട്ട് നാലിന് ദിവ്യജ്യോതി സ്വീകരിച്ച് യജ്ഞവേദിയിലെത്തിച്ച് പ്രതിഷ്ഠ നടത്തും. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. നാളെ ചന്ദ്രൻസിറ്റി ഗുരുപ്രസാദം കുടുംബയോഗത്തിൽ രാവിലെ ഏഴിന് പ്രാർഥന, വൈകിട്ട് അഞ്ചിന് സത്സംഗം, തുടർന്ന് ഗുരുവിലെ ഈശ്വരീയത എന്ന വിഷയത്തിൽ ഗംഗ ഷിബു ക്ലാസെടുക്കും. . 24 ന് കോവിൽമല ഗുരുദർശന കുടുംബയോഗത്തിൽ രാവിലെ ഏഴിന് പ്രാർഥന, വൈകിട്ട് അഞ്ചിന് സത്സംഗം, ഡോ. എ.കെ. വിജയൻ ക്ലാസെടുക്കും.. 25 ന് അരുവിപ്പുറം കുടുംബയോഗത്തിൽ രാവിലെ ഏഴിന് പ്രാർഥന, വൈകിട്ട് അഞ്ചിന് സത്സംഗം, ഗുരുദേവ കൃതികൾ എന്ന വിഷയത്തിൽ എൻ.ആർ. ലാൽ ക്ലാസെടുക്കും. 26 ന് ഗുരുചൈതന്യ കുടുംബയോഗത്തിൽ രാവിലെ ഏഴിന് പ്രാർഥന, വൈകിട്ട് അഞ്ചിന് സത്സംഗം, എം.എസ്. അനിൽ ക്ലാസെടുക്കും. 27 ന് ശിവഗിരി കുടുംബയോഗത്തിൽ രാവിലെ ഏഴിന് പ്രാർഥന, വൈകിട്ട് അഞ്ചിന് സത്സംഗം, ശുചിത്വംആരോഗ്യം എന്ന വിഷയത്തിൽ സി.കെ. വൽസ ക്ലാസെടുക്കും. 28 ന് ഗുരുജ്യോതി, ചെമ്പഴന്തി കുടുംബയോഗങ്ങളിൽ രാവിലെ ഏഴിന് പ്രാർഥന, വൈകിട്ട് അഞ്ചിന് സത്സംഗം, എം.സി. സാബു ക്ലാസെടുക്കും. . 29 ന് ഗുരുതീർഥം കുടുംബയോഗത്തിൽ രാവിലെ ഏഴിന് പ്രാർഥന, ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബൈശ്വര്യ പൂജ, മൂന്നിന് സത്സംഗം, സുധീഷ് നെടുങ്കണ്ടം ക്ലാസെടുക്കും. നാലിന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ദീപാർപ്പണ സന്ദേശം നൽകും.