നെയ്യശ്ശേരി: നടക്കനാൽ കുടുംബയോഗം 18-ാമത് വാർഷിക പൊതുയോഗം 25ന് നെയ്യശ്ശേരി എസ്.എൻ സി.എം എൽ.പി സ്‌കൂൾ ഹാളിൽ നടത്തുമെന്ന് പ്രസിഡന്റ് എൻ.ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി എൻ.ആർ എസ്. സുനീഷ് എന്നിവർ അറിയിച്ചു. രാവിലെ പത്തിന് ചേരുന്ന പൊതുസമ്മേളനം സിനിമ- സീരിയൽ താരം ഡെല്ലാ ജോർജ് ഉദ്ഘാടനം ചെയ്യും. എൻ.ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസമോൾ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത സാബു, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി വി.എൻ. മാധവൻ, കവി തൊമ്മൻകുത്ത് ജോയി, എൻ.ആർ എസ്. സുനീഷ്, എം.എസ്. ബിനു എന്നിവർ പ്രസംഗിക്കും. രക്ഷാധികാരി എൻ.ആർ. നാരായണൻ സമ്മാനദാനം നിർവഹിക്കും. സിനിമാറ്റിക് ഡാൻസ്, വടംവലി മത്സരം തുടങ്ങിയവയും ഉണ്ടാകും.