ചെറുതോണി: ഡബിൾ കട്ടിംഗ് ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവക്ഷേത്രത്തിൽ 13-ാമത് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പാറക്കടവ് അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ കുമാരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി. രാജൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, ശാഖാ പ്രസിഡന്റ് സി.കെ. സുരേഷ്, സെക്രട്ടറി വിമോദ് പാറക്കൽ, വിശ്വനാഥൻ ചാലിൽ എന്നിവർ പ്രസംഗിച്ചു. തോട്ടക്കാട് രാമചന്ദ്രനാണ് യജ്ഞാചാര്യൻ. 23ന് ഉണ്ണിയൂട്ടും 25ന് രുഗ്മിണി സ്വയംവരവും നടക്കും. എല്ലാ ദിവസവും ഹരിനാമകീർത്തനം. ഗണപതിഹവനം സൂക്ത ജപം വിഷ്ണു സഹസ്രനാമജപം. ഗ്രന്ഥ പൂജ ഗ്രന്ഥ നമസ്‌കാരം വിദ്യാരാജഗോപാലമന്ത്രാർച്ചനയും സർവൈശ്വര്യ പൂജയും ഉണ്ടാവും. 27ന് മഹാപ്രസാദമൂട്ടോടെ സപ്താഹയജ്ഞം സമാപിക്കും.