തൊടുപുഴ: ബഹുരാഷ്ട്ര കുത്തക കമ്പനികൾ കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തെ വ്യാപാര മേഖലയെ തകർക്കുകയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ കുറ്റപ്പെടുത്തി. കെ ടി യു സി എം തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലക്ഷക്കണക്കിന് വ്യാപാരികളും അവരെ ആശ്രയിക്കുന്ന തൊഴിലാളികളും അടങ്ങുന്ന വലിയൊരു സമൂഹം തകർച്ചയുടെ വക്കിലാണ്.അവരെ സംരക്ഷിക്കുന്നതിനായി ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുവാൻ കേന്ദ്ര സർക്കാരും അതിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാരും തയ്യാറാകണം. കെ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ. മധു നമ്പൂതിരി, നൗഷാദ് മുക്കിൽ, മനോജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു .പുതിയ ഭാരവാഹികളായി മനോജ് മാത്യു (പ്രസിഡന്റ് )ശശി മരുതുങ്കൽ(വൈസ് പ്രസിഡന്റ്)കബീർ അൻസാരി, ജിജോ പള്ളിക്കുന്നേൽ, എൽദോസ് ജോയി(ജനറൽ സെക്രട്ടറിമാർ) എ.ജെ അബ്രഹാം (ട്രഷറർ)എം കൃഷ്ണൻ, ജോസി വേളാഞ്ചേരി(സംസ്ഥാന കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.