roshy

മറയൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെമികച്ച ജൈവ പഞ്ചായത്തിനുള്ള അവാർഡ് മറയൂർ പഞ്ചായത്ത് നേടി. കട്ടപ്പന വൈഗ മേളയിൽ വച്ചു നടന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എയിൽ നിന്നും പഞ്ചായത്ത് അധികൃതർ അവാർഡ് ഏറ്റുവാങ്ങി. ഇ. എസ്. ബിജിമോൾ എം.എൽ.എ, ജോയി വെട്ടിക്കുഴി, ആശാ ആന്റണി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിൽ പരമ്പരാഗത കൃഷി വികസന യോജന പദ്ധതി പ്രകാരം മൂന്നു വർഷം നീണ്ടു നില്ക്കുന്ന പദ്ധതികൾ മികച്ച രീതിയിൽ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നതിനാണ് അവാർഡ് ലഭിച്ചത്. കാർഷികവൃത്തിയിൽ ജൈവ സംസ്‌ക്കാരം കൊണ്ടുവരുന്നതാണ് പദ്ധതി. മൂന്നു വർഷം നീണ്ടു നില്ക്കുന്ന പദ്ധതിയിൽ എട്ടു ക്ലസ്റ്ററുകളായി തിരിച്ചു കൃഷി വ്യാപിപ്പിക്കുന്നു.മൂന്നുവർഷത്തിനു ശേഷം വിദഗ്ധ പരിശോധനയ്ക്ക് വിളകൾ വിധേയമാക്കി സർട്ടിഫിക്കറ്റ് നല്കും. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഉഷ ഹെന്റി, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ആരോഗ്യദാസ്, മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജീന ജോസഫ്, വാർഡ് മെമ്പർമാർ ബാലകൃഷ്ണൻ, മുരുകവേൽ, ശാന്തി മാരി, കൃഷി ഓഫീസർ പ്രിയ പീറ്റർ, കൃഷി അസിസ്റ്റന്റ് നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റു വാങ്ങിയത്.