ചെറുതോണി.കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു) ജില്ലാ കൺവെൻഷൻ നടത്തി. 2020 ജനുവരി 8 ന് നടക്കുന്ന പൊതു പണിമുടക്കിൽ യൂണിയൻ അംഗങ്ങൾ പണി മുടക്കാൻ തീരുമാനിച്ചു.യോഗത്തിൽ ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി വി ഷിബു അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി കെ ഷാജൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി ബിമോഹനൻ ജില്ലാ കമ്മറ്റി തീരുമാനങ്ങളും റിപ്പോർട്ട് ചെയ്തു. ജില്ലാജോയിന്റ് സെക്രട്ടറിജോളിജോൺ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ബി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.