കട്ടപ്പന:രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല സംഘ ശിക്ഷാ വർഗ് കട്ടപ്പന സരസ്വതി വിദ്യാപീഠത്തിൽ ആരംഭിച്ചു. ഏഴുദിവസം നീണ്ടുനിൽക്കുന്ന വർഗിൽ സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി വി വി പ്രദീപ് കുമാർ ബൗദ്ധിക്ക് നടത്തി . ജില്ലാ സംഘചാലക് എസ് ടി ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർഗ് കാര്യവാഹ് എം ടി ഷിബു, വർഗ് അധികാരി ടി കെ ബാലകൃഷ്ണൻ, വിഭാഗ് പ്രചാരക് ബി എൻ വിജോയ് എന്നിവർ പങ്കെടുത്തു. 111 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വർഗ് 28ന് പൊതുപരിപാടികളോടുകൂടി സമാപിക്കും.