തൊടുപുഴ: മുതലിയാർമഠം മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപന കർമ്മം സുരേഷ് ഗോപി എംപി നിർവഹിച്ചു. മേൽശാന്തി പുതുമന ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരി പൂജിച്ച് നൽകിയ ശില പ്രമുഖ ക്ഷേത്ര ശിൽപ്പി മനോജിന്റെ കാർമ്മികത്വത്തിലാണ് സ്ഥാപിച്ചത്.ക്ഷേത്രം പ്രസിസന്റ് സുരേഷ്‌കുമാർ ബി. മഠത്തിൽ പൊന്നാട അണിയിച്ച് സുരേഷ് ഗോപിയെ ക്ഷേത്ര കവാടത്തിൽ സ്വീകരിച്ചു. ക്ഷേത്രം തന്ത്രി കാവനാട് മന പരമേശ്വരൻ നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ ബിനു ജെ. കൈമൾ, എച്ച്ആർഡിഎസ് ഇന്ത്യാ പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ, വാർഡ് കൗൺസിലർ എം.കെ. ഷാഹുൽ ഹമീദ്, നഗരസഭ കൗൺസിലർമാരായ മായാ ദിനു, പി.ആർ. വിജയകുമാരി, പി.എഷാഹുൽ ഹമീദ്, ആർ. അജി, കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ശേഷം പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പി.കെ. രാമചന്ദ്രൻ ക്ഷേത്രത്തിന്റെ ഉപഹാരം സുരേഷ് ഗോപിക്ക് സമർപ്പിച്ചു.