കട്ടപ്പന:ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് വിദ്യാറഥികളുടെ എൻഎസ്എസ് പുനർജനി സപ്തദിന ക്യാമ്പ് ആരംഭിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ക്യാമ്പ് റൊഷി അഗസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ . വിനോദ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, , ഫ്രാൻസീസ്, തോമസ് മൈക്കിൾ, ഡോ. വിനീത മേരി, എസ്‌ഐ ജോയ്‌സ് പി ജേക്കബ്, എന്നിവർ സംസാരിച്ചു. അസി. പ്രോഗ്രാം ഓഫീസർ ഇന്ദുജ എസ് സ്വാഗതവും വോളണ്ടിയർ സെക്രട്ടറി അഫ്‌സൽ പി എം നന്ദിയും പറഞ്ഞു.