മുട്ടം: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയനിൽ നിന്ന് പുറപ്പെടുന്ന ശിവഗിരി പദയാത്രയ്ക്ക് മൂലമറ്റം മേഖലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 ന് മുട്ടത്ത് സ്വീകരണം നൽകും. മുട്ടം, മൂലമറ്റം, ഇലപ്പള്ളി, എടാട്, എന്നീ ശാഖകളുടെയും വനിത സംഘം, യൂത്ത് മൂവ്മെന്റ്, കുമാരി സംഘം, കുമാര സംഘം തുടങ്ങിയ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മുട്ടം കോടതിക്കവലയിൽ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്കാണ് സ്വീകരിച്ചാ നയിക്കുന്നതെന്ന് ശാഖാ പ്രസിഡന്റ് വിജയനും സെക്രട്ടറി വി ബി സുകുമാരനും അറിയിച്ചു.