sivagiri
കിഴക്കൻ മേഖല ശിവഗിരി തീർഥാടന പദയാത്രയോടനുബന്ധിച്ച് കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭാങ്കണത്തിൽ എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സന്ദേശം നൽകുന്നു.

കട്ടപ്പന: കിഴക്കൻ മേഖല ശിവഗിരി തീർഥാടന പദയാത്രയ്ക്ക് കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭാങ്കണത്തിൽ നിന്നും തുടക്കമായി. ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ ഗുരുദേവ ചൈതന്യം വഹിച്ച രഥത്തെ എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ നേതൃത്വത്തിൽ ഭാരവാഹികൾ കീർത്തി സ്തംഭാങ്കണത്തിൽ സ്വീകരിച്ചു. തുടർന്ന് കിർത്തി സ്തംഭത്തിലെ വിളക്കിൽ നിന്നും രഥത്തിലേക്ക് അഗ്നി പകർന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, കൗൺസിലർ പി.എൻ. സത്യവാസൻ, പോഷക സംഘടന ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.