കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം കമ്പംമെട്ട് ശാഖയുടെ നേതൃത്വത്തിൽ ഗുരുശ്രീ ഭവന പദ്ധതിയുടെ താക്കോൽദാനവും കുടുംബസംഗമവും പഠനക്ലാസും നടത്തി. യൂണിയന്റെയും ശാഖാംഗങ്ങളുടെയും സഹായത്തോടെയാണ് മൂന്നു ശാഖാംഗങ്ങൾക്കായി വീടുകൾ നിർമിച്ചത്. കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും വീടുകളുടെ താക്കോൽദാനവും മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് സി.ആർ. സാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.എസ്. സുനിൽകുമാർ, രേണുക ഗോപാലകൃഷ്ണൻ, വിദ്യാധരൻ പുത്തൻപറമ്പിൽ, പ്രദീപ് മരുതിപറമ്പിൽ, ജയൻ ചാത്തനാട്ട്, അജീഷ് ഇഞ്ചിക്കാലായിൽ, പ്രകാശ് വാഴക്കുളത്ത്, പ്രസാദ് ഉറുമ്പിൽ, സാബു ഈഴവർമറ്റം, ഗോപിനാഥൻ തണ്ടാശേരിൽ, മദനൻ പെരുംചേരിൽ, പി.എം. റെജി തുടങ്ങിയവർ പ്രസംഗിച്ചു. ബിജു പുളിക്കലേടത്ത് ക്ലാസെടുത്തു.