തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയിൽ നിന്ന് ജാഥാ ക്യാപ്ടനും യൂണിയൻ കൺവീനറുമായ വി. ജയേഷ് പതാക ഏറ്റുവാങ്ങും. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശിവഗിരി മഠത്തിലെ മഹാദേവാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ഭദ്രദീപ പ്രകാശനം ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നിർവഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, ഡയറക്ടർ ബോർഡംഗം ഷാജി കല്ലാറയിൽ, എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശൻ എന്നിവർ തീർഥാടന സന്ദേശം നൽകും. ട്രസ്റ്റ് ബോർഡ് മെമ്പർ ഇന്ദു സുധാകരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് പി.ജെ, എംപ്ളോയീസ് ഫോറം പ്രസിഡന്റ് കെ.പി. സന്തോഷ്, യൂണിയൻ സൈബർ സേന ചെയർമാൻ സതീഷ് വണ്ണപ്പുറം, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് അശ്വതി സോമൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി മൃദുല വിശ്വംഭരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ശരത് ചന്ദ്രൻ, എംപ്ളോയിസ് ഫോറം സെക്രട്ടറി അജിമോൻ ചിറയ്ക്കൽ, വൈദിക സമിതി യൂണിയൻ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ശാന്തി, കുമാരിസംഘം യൂണിയൻ സെക്രട്ടറി അപർണ്ണ ബിജു എന്നിവർ സംസാരിക്കും. വിവിധ ശാഖകളിലൂടെ കടന്ന് പോകുന്ന 50 അംഗ പദയാത്രാ സംഘം 30ന് ശിവഗിരിയിലെത്തും.