കുമളി: കേരളകൗമുദിയും കൊച്ചിൻ ഷിപ്പ് യാർഡും എക്സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ബോധപൗർണ്ണമി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ ഇന്ന് രാവിലെ 10 ന്നടക്കും. കുമളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീംമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിശ്വനാഥപുരം എം.എ.ഐ എൽ.പി സ്‌കൂളിലാണ് സെമിനാർ നടക്കുക.
പി.ടി.എ പ്രസിഡന്റ് ജെസി ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആമുഖ പ്രസംഗം നടത്തും.കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ അഡ്വ. ബി. രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്യും.പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എൻ ശിവദാസ് മുഖ്യപ്രസംഗം നടത്തും.വണ്ടിപ്പെരിയാർ റേഞ്ച് ഇൻസ്‌പെക്ടർ വിജയകുമാർ തോമസ് ക്ലാസ് നയിക്കും.കുമളി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ട്രീസ തോമസ് സ്വാഗതവും കുമളി ജി.എച്ച്.എസ്.എസ് എൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ ടി. എ. സുഹറമോൾ നന്ദിയും പറയും.