കട്ടപ്പന: ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെ പുനർജനി സപ്തദിന ക്യാമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ തുടങ്ങി. 40 വിദ്യാർഥികളാണ് ക്യാമ്പിലുള്ളത്. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ആർ. വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർ തോമസ് മൈക്കിൾ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസീസ്, ഡോ. വിനീത മേരി, എസ്.ഐ ജോയ്സ് പി ജേക്കബ്, എസ്. ഇന്ദുജ, പി.എം. അഫ്സൽ എന്നിവർ പങ്കെടുത്തു.