തൊടുപുഴ: കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. സി.പി.എമ്മിന് ഏഴും സി.പി.ഐയ്ക്ക് മൂന്നും ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഒ.വി. ബിജു, നജീബ് സി.എ, കെ.കെ. മനോജ്, എം.എം. മാത്യു, സുിനിൽ പി.എം, അനിത പ്രദീപ്, സുലോചന ശ്രീധരൻ (സി.പി.എം), എൽ.ഡി.എഫിൽ നിന്ന് ജോസഫ് വി.വി, ജലീൽ ഇ.എസ്, ബിന്ദു ചാക്കോ (സി.പി.ഐ), മനോജ് വി. ജേക്കബ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവരാണ് വിജയിച്ചത്.