കട്ടപ്പന: കുടുംബ വഴക്കിനെ തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടി പരിക്കേൽപിച്ചു. നടയ്ക്കൽ ജിബിന്റെ ഭാര്യ സെമിക്കാണ് (30) ഇന്നലെ രാവിലെ ഒൻപതോടെ വീടിനുള്ളിൽ വെട്ടേറ്റത്. സംഭവത്തിൽ ജിബിന്റെ അമ്മ ആനിയമ്മയെ(62) ഉപ്പുതറ സി.ഐ. കെ.പി. ജയപ്രസാദ്
അറസ്റ്റുചെയ്തു.ശനിയാഴ്ച വിളവെടുത്ത കുരുമുളക് കാണാതെ പോയതു സംബന്ധിച്ച വാക്കു തർക്കമാണ് വെട്ടിൽ കലാശിച്ചത്. കഴുത്തിനും കൈയ്ക്കും സാരമായി മുറിവേറ്റ സെമിയെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവരും തമ്മിൽ വർഷങ്ങളായി വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.