ചെറതോണി: നെഹ്രു യുവകേന്ദ്ര ഇടുക്കി, മലനാട് യുവജന സാംസ്‌കാരികവേദി, ബ്രില്യന്റ് ക്‌ളബ് പാണ്ടിപ്പാറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽപാണ്ടിപ്പാറയിൽ 21 ന് ആരംഭിച്ച സ്‌പോർട്‌സ് മീറ്റ് ഇന്ന് സമാപിക്കും. ചെസ്, ക്യാരംസ് ,ബാഡ്മിന്റൺ,വോളിബോൾ ടൂർണമെന്റ് അതലറ്റിക്‌സ് മത്സരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇന്ന് നടക്കുന്ന മീറ്റിന്റെ സമാപന സമ്മേളനത്തിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കാട്ടുപാലം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.