തൊടുപുഴ: നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുള്ള ബ്ലോക്ക്തല കായികമേളക്ക് തൊടുപുഴ പ്രസ്‌ക്ലബ്ബിൽ ഇന്ന് തുടക്കം കുറിക്കും. രാവിലെ 11.30 ന് ഇതോടനുബന്ധിച്ചുള്ള ക്യാരംസ് ടൂർണ്ണമെന്റ് തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ചെസ്സ്, അത്‌ലറ്റിക്‌സ് മത്സരങ്ങൾ 24 ന് തന്നെ തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്നു. വോളിബോൾ മത്സരങ്ങൾ 27 ന് ചുങ്കം സെന്റ് മേരീസ്
വോളിക്ലബ്ബ് ഗ്രൗണ്ടിലും ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ 29 ന് തൊടുപുഴ ഇന്ത്യൻ സ്‌പോർട്‌സ് ബാഡ്മിന്റൺ അക്കാദമിയിലും നടത്തും.