അരിക്കുഴ: ഉദയ വൈ എം എ ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ. സി. ഐ അരിക്കുഴയുടെ സഹകരണത്തോടെ 26 ന് ലൈബ്രറി ഹാളിൽ വെച്ച് സിദ്ധ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കും..രാവിലെ 10 മണി മുതൽ ഒന്നുവരെയാണ് ക്യാമ്പ്.
മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ നിർവഹിക്കും. ഡോ. നീതു പ്രസാദ് (മെഡിക്കൽ ഓഫിസർ എൻ. എച്ച്. എം സിദ്ധ ഡിസ്‌പെൻസറി പത്തനംതിട്ട) ഡോ.കൃഷ്ണപ്രസാദ്( മെഡിക്കൽ ഓഫീസർ, എൻ. എച്ച്. എം സിദ്ധ ഡിസ്‌പെൻസറി അരിക്കുഴ) എന്നിവർക്ലാസ് നയിക്കുമെന്ന് ലൈബ്രറി സെക്രട്ടറി എം. കെ. .അനിൽ അറിയിച്ചു.