കട്ടപ്പന: ഉപ്പുതറ പൊന്നരത്താൻ പരപ്പ് മായാ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരള വോളിബോൾ 'മായാവോളി 2019 'ടൂർണമെന്റിന് ഇന്നുതുടക്കമാകും. ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് ഇ.എസ്. ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി മുഖ്യാതിഥിയാകും. എല്ലാ ദിവസവും വൈകിട്ട് ഏഴുമുതൽ നടക്കുന്ന മത്സരത്തിൽ ഇതര സംസ്ഥാനങ്ങളിലെ പ്രമുഖ ടീമുകൾ ഉൾപ്പടെ പങ്കെടുക്കും. വിജയികൾക്ക് 25001, 15001 രൂപ കാഷ് അവാർഡും എവർറോളിങ് ട്രോഫിയും നൽകും. 31 നാണ് ഫൈനൽ. 25 ന് വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ആറുമുതൽ ജില്ലയിലെ പ്രമുഖ ഗായകസംഘങ്ങൾ പങ്കെടുക്കുന്ന കരോൾ സന്ധ്യ. ഒന്നാം സ്ഥാനം നേടുന്ന ടീമിനു 10001 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിനു 7001 രൂപയും ട്രോഫികളും നൽകും.