വണ്ടമറ്റം: പുത്തൻകുളം കുടുംബയോഗം വാർഷിക പൊതുയോഗം വണ്ടമറ്റം സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്നു. വണ്ടമറ്റം സെന്റ് ജോർജ് ഫൊറോനപള്ളി വികാരി ഫാ. ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. ആന്റണി പുത്തൻകുളം, പി.ജെ. ലൂക്കോസ്, ഡോ. പി.എൽ. ജോസ്, പി.എൽ. ലൂക്കോസ്, ജയ്‌സൺ ലൂക്കോസ്, ഡാർലി ജോഷി, അഡ്വ. പി.എൽ. ജോൺസൺ, റോയി ലൂക്ക്, ഫാ. മാത്യു പുത്തൻകുളം എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തിയായ അംഗങ്ങളെയും പ്രത്യേക നേട്ടങ്ങൾ കരസ്ഥമാക്കിയവരെയും ആദരിച്ചു. ഭാരവാഹികളായി റോയി ലൂക്ക് (പ്രസിഡന്റ്), പി.എം. ബേബി, മരിയ രഞ്ജിത് (വൈസ് പ്രസിഡന്റുമാർ), ജോഷി ലൂക്കോസ്, (സെക്രട്ടറി), ബെൻസൺ ലൂക്കോസ് (ജോയിന്റ് സെക്രട്ടറി), അഡ്വ. പി.എൽ. ജോൺസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.