lotary

കട്ടപ്പന: കേരള ഭാഗ്യക്കുറിക്ക് ജി.എസ്.ടി ഉയർത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ലോട്ടറി വ്യാപാര സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.എൽ.യു.എസ്.യു സംസ്ഥാന പ്രസിഡന്റ് രമണൻ പടന്നയിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് അനിൽ ആനിക്കാട്ട്, സി.ഐ.ടി.യു. നേതാവ് ബിനീഷ് കുമാർ, എ.ഐ.ടി.യു.സി നേതാവ് ബെന്നിച്ചൻ, സി.ഐ.ടി.ഐ നേതാവ് രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.