കുമളി:ഒൻമ്പതാമത് ലീഡർ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം കോൺഗ്രസ് (ഐ) കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.ഇ.എം .ആഗസ്തി ഉദ്ഘാടനം ചെയ്തു.
നിർദ്ദരായ അഞ്ച് പേർക്ക് ചിക്ത്‌സ സഹായവും ഒരു കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവു കൾ ഏറ്റെടുത്ത് സഹായം നൽകി .യോഗത്തിൽ ഡി.സി സി .ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, സന്തോഷ് പണിക്കർ ,വി. തങ്കപ്പൻ .ഷീബാ സുരേഷ്, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി .ആൻസി ജെയിംസ്, കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് .
പി.പി .റഹിം , പ്രസാദ് മാണി ,മനോജ് മാത്യു ,സണ്ണി ഇലഞ്ഞി മറ്റം .ടി..എൻ ബോസ് എന്നിവർ പങ്കെടുത്തു.