kanjikuzhy

കഞ്ഞിക്കുഴി: പഞ്ചായത്തിലെ വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക ഗ്രാമസഭ ചേർന്നു. വയോജന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു.
'വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികളും; അവകാശങ്ങളും' എന്ന വിഷയത്തിൽ സാഹിത്യകാരനായ ഡേവിഡ് അറയ്ക്കൽ ക്ലാസുകൾ നയിച്ചു. വൃദ്ധരുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി പ്രവർത്തിക്കുന്ന ഹെൽപ് ഏജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ കഞ്ഞിക്കുഴി യൂണിറ്റിന്റെ ഒന്നാം വാർഷികവും നടത്തി. പരിപാടിയോടനുബന്ധിച്ച് ഹെൽപ് ഏജ് ഇന്ത്യയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
നിലവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ്, വയോജന ക്ലബ്, പാലിയേറ്റിവ് കെയർ, കട്ടിൽ വിതരണം തുടങ്ങി വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ റാണി ഷാജി, പുഷ്പ ഗോപി, ടിൻസി തോമസ്, സിത്താര ജയൻ, ബിന്ദു അഭയാൻ, ജോഷ്വാ ദേവസ്യ, സന്തോഷ് കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.