നെടുങ്കണ്ടം: കൂട്ടാറിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൂട്ടാർ മുകളേൽ കരുണാകരൻ, മകൻ ഷൈജു, ഷൈജുവിന്റെ ഭാര്യ സിമി, അഞ്ചുവയസുകാരിയായ മകൾ അനയ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ കുഴിത്തൊളുവിൽ നിന്ന് വാങ്ങിയ കേരമീൻ പാകം ചെയ്ത് കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതെന്ന് പറയപ്പെടുന്നു. തലകറക്കം, തലവേദന, ശ്വാസംമുട്ടൽ, ഛർദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായി. തുടർന്ന് ഇവരെ കൂട്ടാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.