തൊടുപുഴ: ഇരുട്ടുതോട് സന്തോഷ് ലൈബ്രറി വജ്രജൂബിലി നിറവിൽ. വജ്രജൂബിലി ആഘോഷങ്ങൾ 28ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2018 ഡിസംബർ 28നാണ് ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നിരവധി പരിപാടികൾ നടത്തി. 28ന് വജ്രജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. മൺമറഞ്ഞുപോയ ആദ്യകാല പ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനവും വജ്രജൂബിലി സ്മരണിക പ്രകാശനവും സമ്മാന കൂപ്പൺ നറുക്കെടുപ്പും നടക്കും. വാർത്താസമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ജോർജ് ഫിലിപ്പ്, സെക്രട്ടറി സുധീന്ദ്രൻ കാപ്പിൽ, വൈസ് പ്രസിഡന്റ് എൻ.ഉലഹന്നാൻ എന്നിവർ പങ്കെടുത്തു.