spirit

മറയൂർ: ക്രിസ്മസ് പുതുവത്സരം ലക്ഷളമിട്ട് കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 11,655 ലിറ്റർ സ്പിരിറ്റ് കേരള അതിർത്തിയിൽ ഉടുമലൈക്ക് സമീപത്ത് നിന്നും പിടികൂടി. നെകമം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ജല്ലിപ്പെട്ടി ഗ്രാമത്തിൽ തോട്ടത്ത് ശാലൈ സ്വദേശി തമിഴ് അരശി (37) ന്റെ വീട്ടിൽ നിന്നുമാണ് 35 ലിറ്റർ സ്പിരിറ്റ് കൊള്ളുന്ന 333 കന്നാസുകൾ പിടികൂടിയത്.തമിഴ് അരശിനെ കസ്റ്റഡിയിലെടുത്തു.പ്രഭു, ശരവണൻ എന്നിവർ രക്ഷപ്പെട്ടു. സേലം ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ സ്‌ക്വാഡും കോയമ്പത്തൂർ എക്‌സൈസ് സ്‌ക്വാഡും ചേർന്നാണ് സ്പിരിറ്റ് പിടികൂടിയത്. കേരളത്തിലേക്ക് കടത്താവാനായി ശേഖരിച്ചു വച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.തമിഴ് അരശനെ ചോദ്യം ചെയ്തതിൽ നിന്നും പാലക്കാട് ജില്ലയിലെ വണ്ണാമട സ്വദേശി പ്രഭൂ, കൊഴിഞ്ഞാംപാറ സ്വദേശി ശരവണൻ എന്നിവരെ തേടി വരുന്നു.ചെഞ്ചേരി പുത്തൂർ ഗ്രാമത്തിൽ മുത്തുമാരിയമ്മൻ സ്വീറ്റ്‌സ് എന്ന പേരിൽ സ്ഥാപനം നടത്തി വരുന്നയാളാണ് തമിഴ് മുരശ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രഭുവും ശരവണനും തമിഴ് മുരശിനെ സമീപിച്ച് താമസിക്കുവാൻ വാടക വീട് വേണമെന്നാവശ്യപ്പട്ടു വീടു കെട്ടുവാൻ ബാങ്കിൽ നിന്നും 25 ലക്ഷം രൂപ വായ്പയെടുത്ത് ബുദ്ധിമുട്ടിലായിരുന്ന തമിഴ് മുരശ് സ്വന്തം വീട് ഇവർക്ക് വാടകയ്ക്ക് നല്കുകയായിരുന്നു. 2019 ഡിസംബർ 10 ന്വും പ്രഭുവും ശരവണനും കൂടി ഡിസ്റ്റിൽ വാട്ടർ കന്നാസുകളാണെന്ന് പറഞ്ഞ് വീട്ടിൽ ഇറക്കി വച്ചു. മൂന്നു ദിവസം കഴിഞ്ഞ് രാത്രി 11.30 ന് കുറച്ചു കന്നാസുകൾ ഒരു പിക്ക് അപ്പ് വാനിൽ കയറ്റി കൊണ്ടുപോയി. മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും കുറച്ചു കന്നാസുകളും വാനിൽ കൊണ്ടുപോയി. പിന്നീട് പ്രഭുവും ശരവണനും വീട്ടിൽ വന്നിട്ടില്ല എന്ന് തമിഴ് മുരശ് മൊഴി നല്കി. രാത്രി 11.30 ന് രഹസ്യവിവരം ലഭിച്ച ഇന്റലിജെൻസ് സ്‌ക്വാഡ്, എക്‌സൈസ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വീടുവളഞ്ഞ് സ്പിരിറ്റ് പിടികൂടുകയായിരുന്നു. സ്‌ക്വാഡ് ഓഫിസർമാരായ രാജ, സെൽവരാജ്, പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.കന്നാസുകൾ പരിശോധിച്ചതിൽ റെക്ടിഫൈഡ് സ്പിരിറ്റ് ആണെന്ന് കണ്ടെത്തി. ഒളിവിൽ പോയ പ്രഭു, ശരവണൻ എന്നിവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.തമിഴ് മുരശിനെ കോടതിയിൽ ഹാജരാക്കി.