തൊടുപുഴ: ഹോമിയോ വകുപ്പിന്റെ മുട്ടത്ത് നിർമ്മാണം പൂർത്തീകരിച്ച ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം 26 ന് ഉച്ച കഴിഞ്ഞ് 2.30 ന് പി ജെ സോസഫ് എം എൽ എ യുടെ അദ്ധ്യക്ഷതിൽ ചേരുന്ന യോഗത്തിൽ

മന്ത്രി എം എം മണി നിർവ്വഹിക്കും.ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാജു ഇ എൻ.സ്വാഗതം പറയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ്. മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ,തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത്

പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട്,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കുഞ്ഞു മോൾ ചാക്കോ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് തങ്കപ്പൻ,സി വി സുനിത,വിജയകുമാർ,മോളി ഡൊമനിക്ക്,മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ,തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ചെറിയാൻ,പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി കെ മോഹനൻ,വാർഡ് മെമ്പർ ഔസേപ്പച്ചൻ ചാരക്കുന്നത്ത് എന്നിവർ സംസാരിക്കും.

ജില്ലയിൽ ഹോമിയോ മരുന്നുകളുടെ വിതരണം ഇനി മുട്ടത്ത് നിന്നും.

ജില്ലയിലേക്കുളള ഹോമിയോ മരുന്നുകൾ നിലവിൽ എത്തുന്നത് ആലപ്പുഴയിലുളള ഹോംകോയിൽ നിന്നാണ്.ആലപ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മരുന്നുകൾ എത്തിക്കുന്നതിന് ഭീമമായ സാമ്പത്തിക ചിലവുകൾ വരുന്നു,​മാത്രമല്ല ആലപ്പുഴയിൽ നിന്ന് എത്തുന്ന മരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യാനുസരണം കേടുപാടുകൾ സംഭവിക്കാതെ കൃത്യമായി എത്തിക്കാൻ പ്രായോഗികമായ പ്രശ്നങ്ങളും തരണം ചെയ്യേണ്ടതായും വരുന്നു..എന്നതിനാലാണ് ഹോമിയോ മരുന്നുകളുടെ വിതരണത്തിന് മറ്റു ജില്ലകളിലെന്ന പോലെ ഇടുക്കി ജില്ലക്കും മെഡിക്കൽ സ്റ്റോർ അനുവദിച്ചത്.റാക്കുകൾ, നിലത്ത് ടൈൽസ് പാകൽ,​വൈദ്യുതി ഇല്ലാതെ വന്നാൽ മരുന്നുകൾ കേടാകാതെ സൂക്ഷിക്കാനുളള ജനറേറ്റർ ഉൾപ്പടെ അത്യാധുനിക സംവീധാനമുളള സ്റ്റോറിന്റെ നിർമ്മാണത്തിന് വേണ്ടി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും അനുവദിച്ചു.മുരുന്നുകൾ കേടു കൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിനായി 1183 ചതുരശ്ര അടി വിസ്തൃതിയുളള സ്റ്റോറാണ് പൂർത്തിയായിരിക്കുന്നതും.പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇതിന്റെ നിമ്മാണം പൂർത്തീകരിച്ചത്. സ്റ്റോർ പ്രവർത്തന സജ്ജമാകുന്നതോടെ ജില്ലയിലേക്കുളള ഹോമിയോ മരുന്നുകളുടെ വിതരണം സുഗമമാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ജില്ല ഹോമിയോ വകുപ്പ്..

ജില്ലാ ആശുപത്രി - മുട്ടം

സ്പെഷ്യൽ ആശുപത്രി - പുഷ്പകണ്ടം

ഡിസ്പൻസറികൾ - 38

എൻ എച്ച് എം ഡിസ്പൻസറികൾ - 24

മെഗാ മെഡിക്കൽ ക്യാമ്പ്.

ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാ‌ടനത്തോട് അനുബന്ധിച്ച് 26 ന് രാവിലെ 9.30 മുതൽ ആശുപത്രിയിലെ വിവിധ സ്പെഷ്യൽ ക്ളിനിക്കുകളായ സീതാലയം,തൈറോയ്ഡ്,റുമാറ്റിക്,

സദ്ഗമയ,പാലിയേറ്റീവ്,ആയുഷ്മാൻ ഭവ,ജനനി എന്നിവയെ ഉൾപ്പെടുത്തി മെഗാ

മെഡിക്കൽ ക്യാമ്പും രക്ത പരിശോധയും ബോധവൽക്കരണ ക്ളാസും നടത്തും.ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും.